ബെയ്ജിംഗ്; യുക്രൈനില്‍ കുടുങ്ങിയ ചൈനാ സ്വദേശികളുടെ ആദ്യ സംഘത്തെ തിരികെയെത്തിച്ചതായി ചൈന.
ശനിയാഴ്ച രാവിലെ പ്രത്യേക വിമാനത്തില്‍ ചൈനാക്കാരുടെ ആദ്യ സംഘത്തെ ഹാംഗ്സൗവ്വില് എത്തിച്ചതായാണ് ചൈനീസ് മാധ്യമമായ സിജിടിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യ ആക്രമണം കൂടുതല്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് ചൈനയുടെ നീക്കം.
മൂവായിരത്തിലധികം ചൈനീസ് പൗരന്മാരെ യുക്രൈനില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് ഒഴിപ്പിച്ചതിന് ശേഷമാണ് അവരെ തിരികെയെത്തിക്കാന്‍ ചൈന വിമാനം അയയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക