തിരുവനന്തപുരം: ദേശീയപാതാ 66ന് സമാന്തരമായി നാലു ഐടി ഇടനാഴികൾ സ്ഥാപിക്കും. പുതിയ സാറ്റലൈറ്റ് ഐടി പാർക്കുകൾ സ്ഥാപിക്കും. ഐടി പാർക്കുകൾക്ക് ഭൂമി ഏറ്റെടുക്കുന്നതിന് 1,000 കോടി രൂപ വകയിരുത്തും. വർക്ക് നിയർ ഹോം പദ്ധതിക്കായി 50 കോടി വകയിരുത്തും.
5 ജി സംവിധാനം വേഗം കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കും. കെ ഫോൺ ഉപയോക്താക്കൾക്ക് പ്രത്യേക വില നിർണയ രീതി തയാറാക്കും. 5 ജി ലീഡർഷിപ്പ് പാക്കേജ് തയാറാക്കാൻ ഉന്നത സമിതി രൂപീകരിക്കും. കെ ഫോണുമായി ബന്ധപ്പെട്ട് ടവർ ശൃംഖല സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക