തന്റെ നായകനെക്കുറിച്ച് നല്ലത് പറഞ്ഞ് ഇന്ത്യന്‍ സ്പിന്നര്‍ ആര് അശ്വിന്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിന്റെ സമയം വരാനിരിക്കുന്നതേ ഉള്ളൂ എന്നും തടസ്സങ്ങള്‍ തകര്‍ത്തിട്ടില്ലെന്നു മാത്രമേയുളെളന്നും അതിനു എത്ര സമയം കൂടി വേണ്ടി വരുമെന്നു മാത്രമേ അറിനായുള്ളൂവെന്നും പറഞ്ഞു.
താന്‍ രോഹിത് ശര്‍മയുടെ വലിയൊരു ഫാനാണ് താനെന്നും അദ്ദേഹത്തെ വളരെ സ്പെഷ്യലായിട്ടു തോന്നാറുണ്ട്. സഞ്ജുവും അതുപോലെ തന്നെ വളരെ സ്പെഷ്യലാണെന്നും പറഞ്ഞു.
സഞ്ജുവുമായി സഹോദരതുല്യമായ ബന്ധമാണ് തനിക്കുള്ളെന്നും വലിയ ബഹുമാനമാണ് അദ്ദേഹം നല്‍കിയിട്ടുള്ളെന്നും ആര് അശ്വിന് വ്യക്തമാക്കി. പരസ്പരം സംസാരിക്കുമ്പോള്‍ തന്നെ പേരുപോലും സഞ്ജു വിളിക്കാറില്ല. മൂത്ത സഹോദരനെന്ന പോലെ അണ്ണാ എന്നാണ് വിളിക്കാറ്.
താന്‍ തമിഴ്നാട്ടില്‍ നിന്നും സഞജു കേരളത്തില്‍ നിന്നുമാണ് വരുന്നത്. ദക്ഷിണേന്ത്യക്കാര്‍ എന്ന നിലയില്‍ തങ്ങള്‍ അടിസ്ഥാനപരമായി തന്നെ ബന്ധപ്പെട്ടിരിക്കുന്നു. തമിഴ് മലയാളം സിനിമകള്‍ കാണാറുണ്ട്. ആ നിലയില്‍ തന്നെ ഇരുവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക