മലപ്പുറം വളാഞ്ചേരിയില്‍ സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുഴല്‍പ്പണ വേട്ടയാണ് പോലീസ് നടത്തിയിരിക്കുന്നത്. 4 കോടി 40 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്.
ഒറ്റപ്പാലത്ത് കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ, കയ്യിലുള്ളത് രണ്ട് കിലോയോളം കഞ്ചാവ്
സംഭവത്തിൽ വേങ്ങര സ്വദേശി ഹംസ, കൊളത്തൂർ സ്വദേശി സഹദ് എന്നിവരെ പോലീസ് പിടികൂടി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്ര വലിയ തുകയുടെ കുഴൽപ്പണം പിടികൂടുന്നതെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി പറഞ്ഞു.
വാഹന പരിശോധനക്കിടെ ബൊലേറോയില്‍ കടത്താൻ ശ്രമിച്ച പണമാണ് പോലീസ് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനത്തില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഒരാഴ്ചയ്ക്കിടെ ഒൻപത് കോടിയുടെ കുഴൽ പണമാണ് മലപ്പുറം ജില്ലയിൽ നിന്നും പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക