വാസ്കോ ഡ ഗാമ: നീണ്ട കാത്തിരിപ്പിനൊടുവിൽ ഐഎസ്എല്‍ ഫൈനലിൽ എത്തിയതിൽ സന്തോഷമെന്ന് കേരള ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയൻ ലൂണ.
ഫൈനലിലെ എതിരാളികൾ ആരായാലും ബ്ലാസ്റ്റേഴ്സിന് ആശങ്കയില്ലെന്നും അഡ്രിയൻ ലൂണ പറഞ്ഞു. സെമിയില്‍ ജംഷഡ്പൂരിനെ ബ്ലാസ്റ്റേഴ്സ് മലര്‍ത്തിയടിച്ചപ്പോള്‍ ലൂണയായിരുന്നു രണ്ടാംപാദത്തില്‍ മഞ്ഞപ്പടയുടെ ഗോള്‍ നേടിയത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്.
ഐഎസ്എല്ലിൽ ഗ്രൂപ്പ് ഷീല്‍ഡ് സ്വന്തമാക്കിയ ജംഷഡ്പൂര്‍ എഫ്സിയെ കീഴടക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ പ്രവേശിച്ചത്. സെമിയിൽ ജംഷഡ്പൂരിനെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിക്കുകയായിരുന്നു മഞ്ഞപ്പട.
ബ്ലാസ്റ്റേഴ്സ് ഫൈനലിൽ ഞായറാഴ്ച എടികെ മോഹന്‍ ബഗാന്- ഹൈദരാബാദ് എഫ്സി രണ്ടാം സെമി വിജയികളെ നേരിടും. 2016ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക