വടകര: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരിയുടെ വീട്ടില്‍ മോഷണ ശ്രമം. ഒഞ്ചിയം കണ്ണൂക്കര കുന്നുമ്മല്‍താഴ ദാമോദരന്‍-പ്രേമലത ദമ്പതികളുടെ വീട്ടിലാണ് ആളില്ലാത്ത സമയത്തു മോഷ്ടാക്കള്‍ കയറിയത്.
ചൊവ്വാഴ്ച രാത്രി ഒന്‍പതിനും പതിനൊന്നിനും ഇടയിലായിരുന്നു സംഭവം. വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ സാധനങ്ങള്‍ പുറത്തേക്ക് വാരി വലിച്ചിട്ടു.
വീട്ടിലെ സിസിടിവി ക്യാമറകള്‍ തകര്‍ക്കുകയും റെക്കോര്‍ഡര്‍ കൊണ്ടു പോവുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ നിന്ന് വിലപിടിപ്പുള്ളതൊന്നും മോഷണം പോയിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരിയാണു പ്രേമലത.
പ്രതികരിക്കാൻ ഇവിടെ എഴുതുക