വിലപേശി സ്ഥാനങ്ങള്‍ നേടിയെടുക്കുന്ന പാര്‍ട്ടിയല്ല സിപിഐ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് . അങ്ങനെ പറയുന്നത് കുറച്ചു കാണലാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. സിപിഐ സീറ്റ് നേടിയെടുത്തത് വിലപേശിയാണെന്ന എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രോയാംസ്കുമാറിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു കോടിയേരി.
അതേസമയം, രാജ്യസഭാ സീറ്റ് വിഷയം അടഞ്ഞ അധ്യായമാണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക