കൊവിഡ് 19ന്റെ നാലാം തരംഗത്തിനുള്ള സാധ്യത കുറവാണെന്ന് പ്രമുഖ വൈറോളജിസ്റ്റ്. കൊവിഡിന്റെ നാലാം തരംഗത്തിനുള്ള സാധ്യത കുറവാണ്.
പക്ഷേ അത് സംഭവിക്കില്ലെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലെന്നും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ (സിഎംസി) പ്രമുഖ വൈറോളജിസ്റ്റും മുൻ പ്രൊഫസറുമായ ഡോ ടി ജേക്കബ് ജോൺ പറഞ്ഞു.
ജാഗ്രത പുലർത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറസുകളെയും അവയുടെ ജനിതക ക്രമങ്ങളെയും നിരീക്ഷിച്ചുകൊണ്ടേയിരിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്,
കൂടാതെ എന്തെങ്കിലും പുതിയ വകഭേദങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടോയെന്നും ഏതെങ്കിലും വകഭേദങ്ങൾ പ്രാദേശികമായി കൂടുതൽ സ്ഥലങ്ങളിൽ ഒമിക്രോണിനെ മറികടക്കുന്നുണ്ടോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക