മകന്റെ അപ്രതീക്ഷിതവും ദുരൂഹവുമായ മരണമാണ് തന്നെ ജീവിതത്തില്‍ ഏറ്റവും വേദനിപ്പിച്ച സംഭവമെന്ന് ശ്രീകുമാരന്‍ തമ്പി. മകന് പോയിട്ടിപ്പോള്‍ 12 വര്‍ഷം കഴിഞ്ഞു. ഇത്രയും വര്‍ഷമായി സ്ലീപ്പിംഗ് പില്‍സ് ഉപയോഗിച്ചാണ് ഞാനുറങ്ങുന്നത്. അല്ലാതെ ഉറങ്ങാന്‍ കഴിയില്ല, അദ്ദേഹം പറഞ്ഞു.
മകന് ആത്മഹത്യ ചെയ്തെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധ്യമല്ല. അന്ന് വയലാര്‍ രവി പ്രവാസകാര്യ മന്ത്രിയാണ്. വയലാര്‍ രവി വന്ന് ആദ്യം എന്റെ മരുമകനോട് പറഞ്ഞത് ഒരു കാരണവശാലും തമ്പിയെ ഹൈദരാബാദില്‍ വിടരുതെന്നാണ്. തമ്പി ഹൈദരാബാദില്‍ ഇത് അന്വേഷിച്ച് പോയാല്‍ ഇതിന് പിന്നിലുള്ള മാഫിയ തമ്പിയെ കൊല്ലും. അദ്ദേഹം തന്നെ പറയുന്നു ഒരു വലിയ മാഫിയ ഉണ്ടെന്ന്.
ഒരു മലയാളിപ്പയ്യന് വന്ന് മൂന്ന് പടം അവിടെ ഹിറ്റാക്കുന്നു, അത് സഹിക്കാന്‍ അവരെക്കൊണ്ട് കഴിയില്ല. ആ വാക്കുകള്‍ വല്ലാതെ സംശയമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക