തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് വി ഡി സതീശന്. സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
ജയിലില്‍ പോകാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും സതീശന് പറഞ്ഞു.
കെ സി വേണുഗോപാലിന് എതിരായ വിമര്‍ശനങ്ങളോടും സതീശന് പ്രതികരിച്ചു. പാർട്ടിയെ ദുർബലപ്പെടുത്താൻ ഒരു സംഘം ശ്രമിക്കുന്നുണ്ടെന്നും ഇവർക്കെതിരെ നടപടി വേണമെന്ന് അച്ചടക്ക സമിതിയോട് ആവശ്യപ്പെട്ടതായും സതീശന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക