ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിത കഥ സിനിമയായി എത്തുകയാണ്. നേരത്തെ തന്നെ ചിത്രത്തിന്റെ വിശേഷങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘സബാഷ് മിതു’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
റിയൽമി ജിടി നിയോ 3 ഇന്ന് അവതരിപ്പിക്കുമെന്ന് റിയൽമി
ചിത്രത്തിൽ തപ്സി പന്നുവാണ് മിതാലിയുടെ വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് പ്രിയ ആവേനാണ്. ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് റാസ് ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
സിര്‍ഷ റേ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. വനിതാ ഏകദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനാണ് മിതാലി രാജ്. മിതാലിയായി തപ്സി എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷ വർധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക