തിരുവനന്തപുരം: സ്വകാര്യബസുടമകള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് കണക്കിലെടുത്ത് സംസ്ഥാനത്ത് കെഎസ്ആര്‍ടിസി വ്യാഴാഴ്ച മുതല്‍ അധിക സര്‍വീസുകള്‍ നടത്തും. ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് ബസ് ഉടമകൾ പണിമുടക്ക് നടത്തുന്നത്.
മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്രനിരക്ക് ആറു രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് 90 പൈസയില്‍ നിന്ന് 1.10 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബസുടമ സംയുക്ത സമിതി നേതൃത്വത്തിലാണ് പണിമുടക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക