കറികളിൽ ഇടുന്ന കറിവേപ്പില നമ്മൾ വെറുതെ പെറുക്കികളയും.രുചിക്കും മണത്തിനും മാത്രം ഉപയോഗിക്കുന്ന കറിവേപ്പില ആരും കഴിക്കാൻ ശ്രമിക്കാറില്ല. കറിവേപ്പില പോലെ എന്ന പദപ്രയോഗം പോലുമുണ്ട്. അതായത് ആവശ്യം കഴിഞ്ഞാൽ ഒഴിവാക്കുന്നത് എന്നാണല്ലോ അതിനർത്ഥം. പക്ഷേ ഈ കറിവേപ്പില ചില്ലറക്കാരനല്ല.കേശസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും മികച്ച ഒന്നാണിത്. എന്നാല്‍ പലപ്പോഴും കറിവേപ്പില എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് പലര്‍ക്കും അറിയില്ല. കൃത്യമായ രീതിയില്‍ സൗന്ദര്യസംരക്ഷണത്തിനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും കറിവേപ്പില ഉപയോഗിക്കാം. മുഖസൗന്ദര്യത്തിന് കറിവേപ്പില പലവിധത്തിന് സഹായകരമാകുമെന്ന് പലർക്കും അറിയില്ല. കറിവേപ്പില നമ്മുടെ മുഖം പട്ടുപോലെ മിനുസമുള്ളതാക്കുകയും തെളിച്ചമുള്ള താക്കുകയും ചെയ്യുന്നു എന്നത് പലർക്കും അറിയാത്ത ഒരു കാര്യമാണ്.
മുഖത്തിന് നിറം നല്കാന്
നിറം കുറവ് എന്നത് എപ്പോഴും പലരെയും വലക്കുന്ന ഒരു സൗന്ദര്യ പ്രതിസന്ധിയാണ്. അതിന് പരിഹാരം കാണുന്നതിന് കറിവേപ്പില തൈരില്‍ അരച്ച് മുഖത്ത് തേക്കാവുന്നതാണ്. ഇത് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല കറിവേപ്പിലയിട്ട് ആവി പിടിക്കുകയും ചെയ്യാം.
മുഖക്കുരു മാറ്റാന്‍
കറിവേപ്പില അല്പം മഞ്ഞളും ചേർത്ത് അരച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് മുഖക്കുരു എന്ന പ്രതിസന്ധിയേയും അതിന്റെ പാടുകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മുഖത്തിന് നല്ല തിളക്കവും ലഭിക്കും.
ചുണങ്ങുകളും പാടും
ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ മാറ്റാന്‍ മാത്രമല്ല മുറിവുകളും പൊള്ളലുകളും, കീടങ്ങളുടെ കടിയും മറ്റും ഭേദമാക്കാനും കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പില പാലിനൊപ്പം തിളപ്പിക്കുക. തണുപ്പിച്ച ശേഷം ഒരു കോട്ടണ്‍ ബോള്‍ ഇതില്‍ മുക്കി പ്രശ്നമുള്ളിടത്ത് തേയ്ക്കുക.
ചുളിവുകള്‍ക്ക്
കറിവേപ്പിലയില്‍ അല്പം മുള്‍ട്ടാണി മിട്ടി മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിലെ ചുളിവകറ്റി സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പ്രായമാകുന്നു എന്ന പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പ്രധാന ഘടകമാണ് കറിവേപ്പില.
മുഖക്കുരു പാടുകള്‍
മുഖക്കുരു മാറിയാലും പലപ്പോഴും പാടുകള്‍ പ്രതിസന്ധി ഉണ്ടാക്കുന്നവയാണ്. അതുകൊണ്ട് തന്നെ ഇതിന്റെ പാടുകളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കറിവേപ്പിലയില്‍ അല്പം നാരങ്ങ നീര് മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മുഖക്കുരു പാടുകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക