മൈസുരു: തനിക്ക് സംസ്ഥാനത്തിന്റെയും പാർട്ടിയുടെയും ഭരണം മാത്രമല്ല, നൃത്തവും വഴങ്ങുമെന്ന് തെളിയിച്ച് കർണാടക () മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ . ജന്മഗ്രാമമായ മൈസൂരിലെ സിദ്ധരാമനഹുണ്ടിയിൽ വച്ചാണ് ബാല്യകാല സുഹൃത്തുക്കൾക്കും പ്രദേശവാസികൾക്കുമൊപ്പം സിദ്ധരാമയ്യ നൃത്തം ചെയ്തത്.
ഗ്രാമത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയ സിദ്ധരാമയ്യ ബാല്യകാല സുഹൃത്തുക്കള്‍ക്കൊപ്പം ചുവടുവയ്ക്കുകയായിരുന്നു. ഗ്രാമത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമാണ് ഈ നൃത്തം. 40 മിനുറ്റോളം സിദ്ധരാമയ്യ ഉത്സവാഘോഷങ്ങളില്‍ പങ്കെടുത്തു. സിദ്ധരാമയ്യയുടെ മകന് യതീന്ദ്ര സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക