സീറോ-ഡേ അപകടസാധ്യത ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഗൂഗിള്‍ ക്രോം ഉപയോക്താക്കൾക്ക് വേണ്ടി ഗൂഗിള്‍ ഒരു അടിയന്തര സുരക്ഷാ അപ്ഡേറ്റ് പുറത്തുവിട്ടു.അതീവ ഗൗരവമാണ് നിലവിലെ അക്രമണ സാധ്യത എന്ന് തെളിയിക്കുന്നതാണ് ഇത്.
മാർച്ച് 25-ന് പ്രസിദ്ധീകരിച്ച ക്രോമിന്റെ അപ്ഡേറ്റ് അറിയിപ്പില്‍ “CVE-2022-1096-എന്ന പ്രശ്നത്തില്‍ നിന്നുള്ള ആക്രമണം ഏതു രീതിയിലും പ്രതീക്ഷിക്കാമെന്ന് ഗൂഗിള്‍ പറയുന്നു.
അതിനാൽ എല്ലാ ക്രോം ഉപയോക്താക്കളും അവരുടെ ബ്രൗസറുകൾ അടിയന്തിരമായി പുതിയ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഗൂഗിള്‍ നിർദ്ദേശിക്കുന്നു.
ഈ ഘട്ടത്തിൽ CVE-2022-1096 എന്നതിനെക്കുറിച്ച് “വി 8 ടൈപ്പ് പ്രശ്നം” എന്നതല്ലാതെ കൂടുതൽ വിവരങ്ങള്‍ ലഭ്യമല്ല എന്നതാണ്, വി8 ടൈപ്പ് പ്രശ്നം എന്നത് ഗൂഗിള്‍ക്രോം പ്രവര്‍ത്തിക്കുന്ന ജാവ സ്ക്രിപ്റ്റിനെ ബാധിക്കുന്ന വിഷയമാണ് എന്നത് വ്യക്തമാക്കുന്നുണ്ട്.
94-ാമത് ഓസ്കറിൽ മികച്ച നടൻ വിൽ സ്മിത്ത്, നടി ജെസീക്ക, സംവിധായിക ജെയ്ൻ കാംപിയോൺ, ചിത്രം കോഡ
അതിവേഗം സൈബര്‍ ആക്രമണം നടക്കാവുന്ന ഗൗരവമായ വിഷയങ്ങളില്‍ ചിലപ്പോള്‍ ഇത്തരത്തില്‍ രഹസ്യാത്മകത ഉണ്ടാകാറുണ്ട് സൈബര്‍ ലോകത്ത്.
ഗൂഗിള്‍ ക്രോമിന്റെ-ന്റെ 3.2 ബില്യൺ ഉപയോക്താക്കളിൽ ഭൂരിഭാഗവും പരിരക്ഷിക്കാൻ അപ്ഡേറ്റ് മതിയാകുമെന്നാണ് ഗൂഗിള്‍ പറയുന്നത്. അത് കൊണ്ട് തന്നെ പ്രശ്നത്തിന്റെ സാങ്കേതിക വിശദാംശങ്ങൾ അവര്‍ വെളിപ്പെടുത്തില്ല.
ഏറ്റവും പുതിയ വിവര പ്രകാരം മൈക്രോസോഫ്റ്റ് ബ്രൗസറായ എഡ്ജിൽ ഈ അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ നിന്നും സംരക്ഷണം നല്കാന് എഡ്ജും അപ്ഡേറ്റ് നല്‍കിയിട്ടുണ്ട്.
സെറ്റിംഗ്സ് – എബൗട്ട്( Settings-about) എന്നതിലേക്ക് പോയാല്‍ ഈ അപ്ഡേറ്റ് ലഭിക്കും, എഡ്ജ് 99.0.1150.55 അല്ലെങ്കിൽ അതില്‍ ഉയര്‍ന്ന പതിപ്പില്‍ CVE-2022-1096 പ്രശ്നം ബാധിക്കാമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക