മൂന്നാറില്‍ പണിമുടക്ക് അനുകൂലികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ദേവികുളം എംഎല്‍എ എ രാജയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്ന് ആരോപണം.
എ രാജയാണ് ആരോപണം ഉന്നയിച്ചത്. കട്ടപ്പനയില്‍ വച്ചാണ് പണിമുടക്കിനിടെ എംഎല്‍എയ്ക്ക് മര്‍ദനമേറ്റത്.
ഏകപക്ഷീയമായ പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് എംഎല്‍എ ആരോപിക്കുന്നു. എസ് ഐ അടക്കമുള്ള പൊലീസുകാര്‍ മദ്യപിച്ചിരുന്നതായും എ രാജ ആരോപിച്ചു.
മര്‍ദനമേറ്റതിന് പിന്നാലെ മര്‍ദിച്ച പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക