തിരുവനന്തപുരം: മദ്യനയം പുന:പരിശോധിക്കണമെന്ന് സി പി ഐയുടെ ട്രേഡ് യൂണിയൻ സംഘടനയായ എ ഐ ടി യു സി. കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും പൂട്ടിയ കള്ള് ഷാപ്പുകൾ തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഷാപ്പുകളുടെ ദൂരപരിധി എടുത്ത് കളയണം. ഇടത് സർക്കാർ നയത്തിന് വിരുദ്ധമാണ് മദ്യനയം. വിദേശ മദ്യ ഷോപ്പുകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. മദ്യ ആസക്തിയിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കണം.
പുതിയ ബാറുകൾ തുറക്കുന്നത് അഴിമതിക്ക്, ബസ് ചാർജ് വർധിപ്പിച്ചത് പഠിക്കാതെയെന്ന് വിഡി സതീശൻ
വിദേശ മദ്യ ഷോപ്പുകൾ കൂട്ടുന്നത് ഇതിന് തിരിച്ചടിയാകുമെന്നും കെപി രാജേന്ദ്രൻ പറഞ്ഞു. ഇദ്ദേഹത്തിന്റെ നിലപാടിനെ മുതിർന്ന സി പി ഐ നേതാവ് ബിനോയ് വിശ്വം പിന്തുണച്ചു.
പറയേണ്ടതെല്ലാം കെ പി രാജേന്ദ്രൻ പറഞ്ഞിട്ടുണ്ടെന്നും തനിക്ക് കൂടുതലായൊന്നും പറയാനില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക