ഇന്ധന വില വർധനവിൽ ന്യായീകരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. വില വർധിക്കുവാൻ കാരണമായത് യുക്രൈൻ യുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ണെണ്ണ വില വര്‍ധനയുടെ കാരണം വ്യക്തമായി പരിശോധിച്ചതിനു ശേഷം പറയാമെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും നേരത്തെ പറഞ്ഞിരുന്നു.
ഇന്ധനവില വര്‍ധനവില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. ഇന്ധനവില വർധിക്കുന്നതിന് പിന്നിൽ കേന്ദ്രത്തിന്റെ ലാഭക്കൊതിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
രാജ്യാന്തര വിപണിയില്‍ വില കുറയുമ്പോഴും കേന്ദ്രം നികുതി വര്‍ധിപ്പിക്കുന്നു. കോര്‍പ്പറേറ്റ് നികുതി എഴുതിത്തള്ളുന്ന കേന്ദ്രം സാധാരണക്കാര്‍ക്ക് സബ്സിഡി നല്‍കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക