കോഴിക്കോട്: കേരളത്തില്‍ നാളെ മുതല്‍ റമദാന് വ്രതാരംഭം തുടക്കം. ഇന്നലെ മാസപ്പിറവി കണ്ടതിനാല്‍ ഇന്ന് റമദാന് ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. മലപ്പുറം പരപ്പനങ്ങാടിയില്‍ മാസപ്പറവി ദൃശ്യമായി.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.
കേരളത്തിനു പുറമെ തമിഴ്നാട്ടിലും ദല്‍ഹിയിലും നാളെ വ്രതം ആരംഭിക്കും. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനാല്‍ റമദാന് വ്രതം ഇന്ന് ആരംഭിച്ചിരുന്നു.
ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാനില്‍ ഞായറാഴ്ച റമദാന് ഒന്ന് ആയിരിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക