ഒരു സെറ്റിലേക്ക് വരുമ്പോള്‍ അവിടെ വെച്ച് ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യത്തെക്കുറിച്ച് മനസ്സുതുറന്ന് പൃഥ്വിരാജ്.
ചില സെറ്റുകളില്‍ ചെല്ലുമ്പോള്‍ സീന്‍ എങ്ങനെയാണ് എടുക്കേണ്ടത് എന്നതിനെ സംബന്ധിച്ച് പ്ലാനിങ് നടക്കുന്നത് കാണാറുണ്ട്. ഈ പ്ലാന്‍ ചെയ്യാനൊക്കെ നമുക്ക് ഒരുപാട് സമയം കിട്ടിയിട്ടുണ്ടാകുമല്ലോ. അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ ഇങ്ങനെ അഭിനയിച്ചുകാണിക്കൂ അത് നമുക്ക് ഇവിടെ വെച്ച് ഇങ്ങനെ ക്യാപ്ച്ചര്‍ ചെയ്യാമെന്നൊക്കെ പറയുന്ന ഫിലിം മേക്കേര്‍സ് ഉണ്ട്. എന്നാല്‍ എന്റെ പ്രോസസ് അതല്ല. ഓരോ സീനും എങ്ങനെ ഷൂട്ട് ചെയ്യണമെന്നത് സംബന്ധിച്ച് കൃത്യമായ ഒരു ഐഡിയ എനിക്കുണ്ടാകും.
എന്റെ സിനിമയുടെ ലൊക്കേഷനുകളില്‍ രാവിലെ വന്നാല്‍ എന്താണ് എടുക്കേണ്ടത് എന്ന പ്ലാനിങ് ഒന്നും ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ എനിക്കത് ഫ്രസ്ട്രേറ്റിങ് ആണ്. പൃഥ്വിരാജ് പറയുന്നു
അതേസമയം സെറ്റില്‍ എത്തിയ ശേഷം മാത്രം സീന്‍ എങ്ങനെ എടുക്കണമെന്ന് ആലോചിക്കുന്ന സിനിമകളുടെ ഭാഗമായിട്ടുണ്ട് ഞാന്‍. അങ്ങനെ ചെയ്ത സിനിമകള്‍ സൂപ്പര്‍ ഹിറ്റ് ആയിട്ടുമുണ്ട്. എന്നാല്‍ ആ രീതിയോട് എനിക്ക് യോജിപ്പില്ല, എന്റെ രീതി അതല്ല,’ പൃഥ്വി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക