തൃത്താല: പട്ടാമ്പി പാലത്തിന് താഴെ ഭാരതപ്പുഴയില്‍ യുവതിയുടെ മൃതദേഹം കൈപ്പത്തി അറ്റ് അഴുകിയ നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ കാരക്കാട് കുറുവങ്ങാട്ടില്‍ വീട്ടില്‍ ഹരിത (28) ആണ് മരിച്ചത്.
യുവതിയുടെ ഒരു കൈപ്പത്തി അറ്റുപോയതും ബാഗുകളും മറ്റും കുറച്ച് അകലെ നിന്നും കണ്ടെത്തിയതും ദുരൂഹത ഉയര്‍ത്തുന്നുണ്ട്. യുവതി പട്ടാമ്പി ഭാഗത്ത് എത്തിയത് എന്തിനെന്ന കാര്യത്തിലും വ്യക്തത കൈവന്നിട്ടില്ല. ശനിയാഴ്ച കാലത്ത് ഒന്‍പതര മുതല്‍ യുവതിയെ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പേരാമംഗലം പോലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക