തിരുവനന്തപുരം: പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലെ കെ വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂവെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കെ വി തോമസ് പങ്കെടുക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.
രാവിലെ കെ വി തോമസിനോട് സംസാരിച്ചിരുന്നു. പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് കെ വി തോമസ് തന്നോട് പറഞ്ഞു. സസ്പെൻസ് നിലനിർത്തുന്നത് കെ വി തോമസിന്റെ തന്ത്രം ആയിരിക്കാമെന്നും സുധാകരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക