തിരുവനന്തപുരം: സംഘടനയില്‍ അച്ചടക്കം എല്ലാവര്ക്കും ബാധകമാണെന്നും വിലക്ക് ലംഘിച്ച് സി.പി.എം സെമിനാറില്‍ പങ്കെടുത്താല്‍ കെ.വി. തോമസിനെതിരെ അച്ചടക്ക നടപടിക്ക് എ.ഐ.സി.സിയോട് ശുപാര്‍ശ ചെയ്യുമെന്നും കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരന്.
സെമിനാറില്‍ കെ.വി. തോമസ് ഒരിക്കലും പോകാന്‍ പാടില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ആരായാലും പാര്‍ട്ടിക്ക് വിധേയനാകണം. സമൂഹമാദ്ധ്യമങ്ങളിലൂടെ കെ.വി. തോമസിനെ അധിക്ഷേപിച്ച കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടി എടുക്കാന്‍ തീരുമാനിച്ചതായി അദ്ദേഹത്തോട് പറഞ്ഞിരുന്നു. അദ്ദേഹത്തെ താന്‍ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നത് എന്താണെന്ന് അറിയില്ല.
സി.പി.എം നേതാക്കള്‍ തോമസിനെ സ്വാഗതം ചെയ്യുന്നതിലും രാഷ്ട്രീയമായി സംരക്ഷിക്കുമെന്ന് പ്രസ്താവന നടത്തുന്നതിലുമൊക്കെയുള്ള അഭിപ്രായം പിന്നീട് പറയാം. ഇ.പി. ജയരാജന്റെ പ്രസ്താവനകളോട് പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. തന്റെ രാഷ്ട്രീയ നിലപാട് എം.വി. ജയരാജന് തീരുമാനിക്കേണ്ടെന്നും സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക