കൊവിഡ് കാലത്തെ ഓര്‍മ്മയില്‍ ടിക്കറ്റെടുക്കാതെ ട്രെയിനില്‍ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക ഈ ശീലവുമായി മുന്നോട്ടുനീങ്ങിയാല്‍ ഇനി നിങ്ങൾ കുടുങ്ങിയതു തന്നെ. റെയില്‍വേ ടിക്കറ്റ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് കൊങ്കണ്‍ റെയില്‍വേ. കൊവിഡ് കാലത്ത് പൊതുവേ പരിശോധന കുറവായിരുന്നു.
ചൂട് കനക്കുന്നു; വേനൽക്കാലം കരുതലോടെയാവാം; രക്ഷതേടാൻ ഫലപ്രദമായ മാർഗങ്ങൾ ഇതാ
കഴിഞ്ഞമാസം മാത്രം കൊങ്കണ്‍ പാതയില്‍ നിന്ന് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത 8,633 പേരെ പിടികൂടി. ഇവരില്‍ നിന്ന് 55.99 ലക്ഷം രൂപ പിഴയും ഈടാക്കി.
ടിക്കറ്റ് പരിശോധന കര്‍ശനമായി തുടരാനാണ് റെയില്‍വേയുടെ തീരുമാനം. ഇതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക