ലഖ്നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ വലിയ സൈബര്‍ ആക്രമണം ഉണ്ടായി.
യുപി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഹാക്ക് ചെയ്തു.
ഹാക്ക് ചെയ്തതിന് പിന്നാലെ ഡിസ്പ്ലേ ചിത്രമായിരുന്ന യോഗി ആദിത്യ നാഥിന്റെ ഫോട്ടോ മാറ്റിയതിനൊപ്പം നിരവധി ട്വീറ്റുകളും പങ്കുവച്ചു.
യുപി മുഖ്യമന്ത്രിയുടെ അക്കൗണ്ടില്‍ നിന്നും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തത് 100 ഓളം ട്വീറ്റുകളാണ്. നാല് മണിക്കുറോളം സമയമാണ് അക്കൗണ്ട് ഹാക്കര്‍മാര്‍ വിലസിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക