ദോഹ: ലോകകപ്പ് ഫുട്ബോൾ പ്രേമികളെ വരവേൽക്കാനൊരുങ്ങി ഖത്തർ. 1,30,000 റൂമുകൾ കാണികൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു.
പ്രതിദിനം 80 ഡോളർ ഏതാണ്ട് 6,000 ഇന്ത്യൻ രൂപ മുതൽ എല്ലാവർക്കും റൂമുകൾ ലഭ്യമാകുന്നതാണ്. എല്ലാ തരം ആളുകൾക്കും താങ്ങാവുന്ന ചെലവിലാണ് സൗകര്യങ്ങൾ ഒരുക്കിയതെന്നും കമ്മിറ്റി അറിയിച്ചു.
ഹോട്ടലുകൾ, ആഡംബര കപ്പലുകൾ, വില്ലകൾ, അപ്പാർട്മെന്റുകൾ എന്നിവിടങ്ങളിലായി 1.30 ലക്ഷം റൂമുകൾ തയാറാണെന്നും സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു.
ലോകകപ്പിനെ സ്വാഗതം ചെയ്യാൻ സ്റ്റേഡിയങ്ങളും പരിശീലന ഗ്രൗണ്ടുകളും വളരെ നേരത്തെ തന്നെ ഖത്തർ സജ്ജമാക്കിയിരുന്നു. ഏകദേശം 10 ലക്ഷം ആരാധകർ ഖത്തറിലെത്തുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക