താൻ യാതൊരു തരത്തിലുമുള്ള അച്ചടക്ക ലംഘനവും നടത്തിയിട്ടില്ലെന്ന് കെവി തോമസ്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഉടനെ തന്നെ നോട്ടീസിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അച്ചടക്ക സമിതിക്ക് സുധാകരന് നല്കിയ പരാതി പരിധോധിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്. തനിയ്ക്കെതിരെ അച്ചടക്ക സമിതി എന്ത് നടപടി സ്വീകരിച്ചാലും അത് താൻ അംഗീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മറുപടിയിൽ 2008 മുതലുള്ള കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അതോടൊപ്പം താനാണോ അവരാണോ ശരിയെന്നത് സമിതി പരിശോധിക്കട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക