കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. നടി കാവ്യ മാധവന് നേരെയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. കേസിൽ മറ്റുള്ള സ്ഥലത്ത് ചോദ്യം ചെയ്യുന്നതിനായി എത്തുന്നതിന് തനിയ്ക്ക് ബുദ്ധിമുട്ടുണ്ടെന്ന് കാവ്യാ മാധവൻ അറിയിച്ചു.
ഞാന്‍ മദ്യപാനം നിര്‍ത്തി, വെള്ളമടിച്ച് കാട്ടിക്കൂട്ടിയ അബദ്ധങ്ങള്‍’: ഗായത്രി സുരേഷ്
നടി കാവ്യ മാധവനെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാനാവില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ഇതിന് മറുപടി നൽകിയതായിരുന്നു കാവ്യ. സാക്ഷിയായതിനാല്‍ തനിക്ക് ഉചിതമായ സ്ഥലം തെരഞ്ഞെടുക്കാമെന്നും കാവ്യ ക്രൈംബ്രാഞ്ചിന് മറുപടി നല്കി.
ഗൂഡാലോചന കേസിൽ ദിലീപിനുപുറമേ കാവ്യാ മാധവനും പങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. മൊഴി നല്കാന് താന്‍ ഒരുക്കമാണെന്നും ബുധനാഴ്ച വീട്ടില്‍വെച്ച് ചോദ്യം ചെയ്തോളനുമാണ് കാവ്യ മറുപടി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക