നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ വീട്ടില്‍ ചോദ്യം ചെയ്യാന്‍ ബുദ്ധിമുട്ട് അറിയിച്ച് അന്വേഷണസംഘം. സൗകര്യമുള്ള മറ്റൊരു സ്ഥലം നിര്ദ്ദേശിക്കണമെന്ന്അന്വേഷണസംഘം ആവശ്യപ്പെട്ടു. ഇന്ന് രാത്രി തന്നെ മറുപടി നല്‍കണമെന്നും അന്വേഷണ സംഘം കാവ്യയോട് നിര്‍ദ്ദേശിച്ചു.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യയുടെ ചോദ്യം ചെയ്യല്‍ കേസില്‍ നിര്‍ണായകമാണ്. തുടരന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ മുന്‍നിര്‍ത്തിയുള്ള ചോദ്യം ചെയ്യലിനാണ് ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നത്.
ആക്രമിക്കപ്പെട്ട നടിയും കാവ്യയും തമ്മില്‍ വൈരാഗ്യമുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടുന്ന ഫോണ്‍ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും ശരത്തും തമ്മിലുള്ള സംഭാഷണത്തില്‍ കാവ്യയായിരുന്നു കേസില്‍ കുടുങ്ങേണ്ടത് എന്ന പരാമര്‍ശമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക