കൊല്ലം: മാർച്ചിലെ ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി.യിൽ ഇടതുസംഘടനകളും സമരരംഗത്തേക്ക്.
പ്രതിഷേധം വിഷുവിനും ഈസ്റ്ററിനും ദിവസങ്ങൾമാത്രം ശേഷിക്കുമ്പോഴും ശമ്പളത്തെപ്പറ്റി അധികൃതർ ഉറപ്പൊന്നും നൽകാത്ത സാഹചര്യത്തിലാണ്.
കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു.), ശമ്പളവിതരണത്തിലെ കാലതാമസത്തിൽ കടുത്ത പ്രതിഷേധത്തിലാണ് ഇപ്പോൾ ഉള്ളത്.
നിശ്ചിത തീയതിയിൽത്തന്നെ ശമ്പളം വിതരണം ചെയ്യണമെന്നാണ് സംഘടനാനേതാക്കളുടെ ആവശ്യം. ശമ്പളം ഉടൻ നൽകിയില്ലെങ്കിൽ സമരം തുടങ്ങാനാണ് നീക്കം.
ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയനും (എ.ഐ.ടി.യു.സി.) സമരപരിപാടികളെപ്പറ്റിയുള്ള ചർച്ചകളിലാണ്.
ശമ്പളം വൈകുന്നതിലും കെ-സ്വിഫ്റ്റ് രൂപവത്കരണത്തിലും പ്രതിഷേധിച്ച് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ തിങ്കളാഴ്ച കരിദിനമാചരിക്കും. ശമ്പളം എല്ലാമാസവും അഞ്ചാം തീയതിക്കകം നൽകുമെന്ന് ജീവനക്കാർക്കു നൽകിയ വാഗ്ദാനം പാലിക്കണമെന്നാണ് ഫെഡറേഷന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക