റഷ്യയിൽ ഗൂഗിൾ ന്യൂസിന് നിയന്ത്രണം ഏർപ്പെടുത്തി. വ്യാജ വാർത്തകൾ ഉൾപ്പെടുത്തുകയാണെന്ന ആരോപണത്തിന് പിന്നാലെയാണ് റഷ്യ ഗൂഗിൾ ന്യൂസിന് നിയന്ത്രണം നൽകിയിരിക്കുന്നത്. യുക്രൈനിലെ റഷ്യയുടെ ആക്രമണത്തെക്കുറിച്ചുള്ള വ്യാജ വാർത്തകളാണ് വ്യാപിക്കുന്നത്. ഇതിനു പിന്നാലെയാണ് നിയന്ത്രണം.
ഗൂഗിൾ ന്യൂസ് അഗ്രിഗേറ്ററായ ഗൂഗിള്‍ ന്യൂസില്‍, യുക്രൈനില്‍ റഷ്യ നടത്തുന്ന സൈനിക നടപടി സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതായി നിരവധി ആരോപണങ്ങൾ ഇതിനിടെ ഉയർന്നിട്ടുണ്ട്. എന്നാല്‍ പൂര്‍ണ്ണമായ നിരോധനമല്ല ഗൂഗിള്‍ ന്യൂസിന് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക