മുംബൈ: ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധായകനാകുന്നു.
പുറത്തുവരുന്ന റിപ്പോർട്ടുകൾ ഒരു വെബ് സീരിസും ഒരു ഫീച്ചര്‍ സിനിമയും ആര്യൻ ഖാൻ സംവിധാനം ചെയ്യുന്നത് എന്നാണ്.
ആര്യൻ ഖാൻ പരീക്ഷണാർത്ഥം വെബ് സീരീസിന്റെ ചിത്രീകരണം നടത്തിയതായും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ആര്യൻ ടെസ്റ്റ് ഷൂട്ട് നടത്തിയത്. അണിയറപ്രവർത്തകരെ എല്ലാവരെയും ഒന്നിച്ച് കൊണ്ടുവരുകയും യഥാർത്ഥ ചിത്രീകരണത്തിന് മുൻപ് സിനിമയെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടാക്കുകയുമാണ് ആര്യന്റെ ലക്ഷ്യം എന്നാണ് വിവരം.
സിനിമയുടെ യഥാർത്ഥ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക