പിഴുതെടുത്ത കെ-റെയിൽ സർവ്വേക്കുറ്റികൾ കീഴ്മാട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഈ കല്ലുകൾ ഇവിടെ നിന്നും നീക്കം ചെയ്യാൻ പോലും ആരും തയ്യാറിയിട്ടില്ല.
കഴിഞ്ഞ കുറച്ചു ദിവസമായി കീഴ്മാട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ പിഴുതെടുത്ത ഈ കെ-റെയിൽ സർവ്വേക്കുറ്റികൾ കിടക്കുവാൻ തുടങ്ങിയിട്ട്.
പഞ്ചായത്ത് ഓഫീസിന് മുൻപിൽ രണ്ടും, പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുമ്പിൽ ഒരു കുറ്റിയാണ് കിടക്കുന്നത്.
എവിടെ നിന്നും ഊരിയെടുത്ത കുറ്റികളാണിതെന്നോ, ആരാണ് സംഭവത്തിന് പിന്നിലെന്നോ വ്യക്തമല്ല.
കീഴ്മാട് ഗ്രാമപഞ്ചായ ത്തിലെ നാലാംമൈൽ, ചക്കൻകുളങ്ങര,
ഡോൺബോസ്കോ, കുട്ടമശേരി, ചൊവ്വരകടവ് ഭാഗങ്ങളി ലാണ് ജനകീയ പ്രതിഷേധം കാര്യമാക്കാതെ പൊലീസ് സംരക്ഷണയിൽ സർവ്വേക്കല്ലുകൾ സ്ഥാപിച്ചത്.
പഞ്ചായത്ത് ഓഫീസിന് മുൻപിൽ ഈ കല്ലുകൾ കിടക്കുവാൻ തുടങ്ങിയിട്ട് നാട്ടുകൾ കുറച്ചായെങ്കിലും ആരും ഇവിടെ നിന്നും മാറ്റുവാൻ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക