കൊച്ചി: തുടക്കം മുതൽ വിവാദങ്ങൾ നിറഞ്ഞ പൃഥ്വിരാജ് ചിത്രം കടുവ ഉടൻ റിലീസ് ചെയ്യുമെന്ന് സൂചന. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്,ൻ ജോലികൾ വേഗത്തിൽ പുരോഗമിക്കുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
ഉടൻ റിലീസ് ഉണ്ടായേക്കുമെന്ന സൂചന ചിത്രത്തിന്റെ സംവിധായകൻ ഷാജി കൈലാസും നൽകുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ കലിപ്പൻ കടുവയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഉടൻ വരുമെന്ന് ഷാജി കൈലാസ് അറിയിച്ചത്.
കടുവക്കുന്നേല്‍ കുറുവച്ചൻ’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം.
ആദം ജോണിന്റെ സംവിധായകനും ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്.
സായ് കുമാര്‍, സിദ്ദിഖ്, ജനാര്ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്റോയ് ചിത്രത്തില്‍ വില്ലനായ ഡിഐജിയായിട്ട് അഭിനയിക്കുന്നത്. ജേക്ക്സ് ബിജോയ്യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക