പുതിയ ഫോക്സ്വാഗൺ വിര്‍ടസ് മിഡ്-സൈസ് സെഡാൻ ഒടുവിൽ 2022 ജൂൺ 9-ന് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തും.
മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള നിർമ്മാണ കേന്ദ്രത്തിൽ പുതിയ മോഡലിന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് പുതിയ മോഡൽ ഓൺലൈനിലോ അംഗീകൃത ഫോക്സ്വാഗണ് ഡീലർഷിപ്പുകളിലോ മുൻകൂട്ടി ബുക്ക് ചെയ്യാം എന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ ടൈഗൺ മിഡ്-സൈസ് സെഡാന് അടിവരയിടുന്ന ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ MQB AO IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് വിര്‍ടസ്.
ലോഞ്ച് ചെയ്യുമ്പോൾ, ഇത് ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ, മാരുതി സുസുക്കി സിയാസ്, സ്കോഡ സ്ലാവിയ തുടങ്ങിയ മോഡലുകളോട് മത്സരിക്കും. 10.5 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില പ്രതീക്ഷിക്കുന്നത്.
അടുത്തിടെ വിപണിയിൽ നിന്ന് നിർത്തലാക്കിയ വെന്റോ സെഡാന്റെ പകരക്കാരനായാണ് പുതിയ ഫോക്സ്വാഗൺ വിർറ്റസ് സെഡാൻ എത്തുന്നത്.
പുതിയ വിർറ്റസിന് 4,561 എംഎം നീളവും 1,752 എംഎം വീതിയും 1,507 എംഎം ഉയരവും 2,651 എംഎം വീൽബേസും ഉണ്ട്. പുതിയ മോഡൽ 521 ലിറ്റർ ബൂട്ട് സ്പേസും വാഗ്ദാനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക