മണം ഇഷ്ടമല്ലെന്ന കാരണത്താൽ പലരും വാങ്ങാൻ മടിക്കുന്ന മീനാണ് മത്തി. എന്നാൽ പൊരിച്ചെടുത്തലും കറി വച്ചാലുമെല്ലാം നമുക്കത് ഇഷ്ടമാണ് താനും. മത്തി മാത്രമല്ല കേട്ടോ, മത്സ്യ വിഭവങ്ങളെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിനും ആരോഗ്യത്തിനും നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ മുൻപ് തന്നെ വിലയിരുത്തിയിട്ടുള്ളതാണ്.
ദശക്കട്ടിയുള്ള മത്സ്യങ്ങളായ ആറ്റുമീനുകളും, മത്തിയും, സാല്‍മണുമെല്ലാം ആസ്തമക്കെതിരെ മികച്ച പ്രതിരോധം തീർക്കുന്നവയാണ്. ലാ റോബെ സര്‍വ്വകലാശാലയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. കുട്ടികളുടെ ആഹാരത്തിൽ മത്സ്യം കൂടി ഉൾപ്പെടുത്തി ക്രമീകരിച്ചതോടെ ആറ് മാസത്തിനുള്ളില്‍ ആസ്തമയെ അകറ്റാൻ സാധിച്ചെന്നാണ് കണ്ടെത്തൽ.
ബൈക്കപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട അനുഭവം പങ്കുവെച്ച് സുഡാനി ഫ്രം നൈജീരിയ താരം
കൊഴുപ്പും മധുരവും ഉപ്പും ഭക്ഷണത്തില്‍ വര്‍ധിക്കുന്നത് ആസ്തമ വര്‍ധിപ്പിക്കുമെന്ന് നേരത്തേ തെളിഞ്ഞിരുന്നുവെങ്കിലും ആഹാരക്രമത്തിലൂടെ ആസ്തമയെ മാറ്റാമെന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്. ഇതിനായി ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും മത്സ്യം ശീലമാക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക