മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്ണ. അഹാന കൃഷ്ണ സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമാണ്. അഹാന കൃഷ്ണയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അഹാന കൃഷ്ണ പങ്കുവെച്ച കുട്ടിക്കാല ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് (Ahaana Krishna).
അച്ഛൻ കൃഷ്ണകുമാറിനും സഹോദരി ദിയ കൃഷ്ണയ്ക്കുമൊപ്പമുള്ള ഫോട്ടോയാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. താൻ ക്യൂട്ട് ആണ് എന്ന് ദിയ ഫോട്ടോയ്ക്ക് കമന്റ് എഴുതിയിരിക്കുന്നത്. കണ്ണ് പൊത്തിനില്‍ക്കുന്ന അഹാനയെയാണ് ഫോട്ടോയില്‍ കാണുന്നത്. വലിയ വെയിലില്‍ തനിക്ക് ഇങ്ങനെ കണ്ണുനീര് വരാറുണ്ടെന്ന് തമാശയെന്നോണം അഹാന കൃഷ്ണ ഫോട്ടോയ്ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നു.
അഹാന കൃഷ്ണ കഴിഞ്ഞ വര്‍ഷം ആദ്യമായി സംവിധായികയുമായിരുന്നു. അഹാന കൃഷ്യുടെ ആദ്യ സംവിധാന സംരഭമായിരുന്നു ‘തോന്നല്‍’. മ്യൂസിക് വിഡിയോ ആയിട്ടാണ് ‘തോന്നല്‍’ എത്തിയത്. ‘തോന്നല്‍’ എന്ന വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഗോവിന്ദ് വസന്ത ആയിരുന്നു ‘തോന്നലി’ന്റെ സംഗീത സംവിധായകൻ. അഹാന കൃഷ്ണയുടെ ആദ്യ സംവിധാനസംരഭത്തില്‍ ഹനിയ നഫീസയാണ് ഗായിക. ഷര്‍ഫുവാണ് ഗാനരചന. മ്യൂസിക് വീഡിയോയില്‍ അഹാന തന്നെയാണ് അഭിനയിച്ചത്.
ദ ട്രൈബ് കണ്സെപ്റ്റ്സാണ് വീഡിയോ നിര്‍മിച്ചത്. അഹാന കൃഷ്ണ ആദ്യ സംരഭത്തിലൂടെ തന്നെ സംവിധായികയെന്ന നിലയിലും പേരുറപ്പിച്ചിരുന്നു. ഒട്ടേറെ പേരാണ് വീഡിയോയ്ക്ക് അഭിനന്ദനം അറിയിച്ച് എത്തിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ അഹാന പങ്കുവയ്ക്കുന്ന വീഡിയോകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.
രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ല്‍ ‘അഞ്ജലി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി മാറി. അഹാനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’, ‘ലൂക്ക’, ‘പതിനെട്ടാം പടി’, ‘പിടികിട്ടാപ്പുള്ളി’ എന്നീ ചിത്രങ്ങളിലും അഹാനയുടേതായി പുറത്തെത്തി. ഇതില്‍ ‘ലൂക്ക’യുടെ ഛായാഗ്രഹണം നിമിഷ് രവി ആയിരുന്നു. ‘നാന്‍സി റാണി’, ‘അടി’ എന്നിവയാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ള ചിത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക