ഉത്തർപ്രദേശിലെ ചന്ദൗലി മാർക്കറ്റിൽ നിന്നുള്ള വീഡിയോയാണ് ഓൺലൈനിൽ ഇപ്പോൾ വൈറൽ. കടയിൽ കയറിയ മോഷ്ടാവ് മോഷണത്തിന് ശേഷം സിസിടിവിയിൽ നോക്കി നൃത്തം ചെയ്യുന്നതാണ് വീഡിയോ.
ഹാർഡ് വെയർ സ്റ്റോറിൽ കയറിയ മോഷ്ടാവാണ് മോഷണത്തിന് നൃത്തം ചെയ്തത്. ഏപ്രിൽ 16 ന് പുലർച്ചെയാണ് സംഭവം.
ഹാർഡ് വെയർ കടയിൽ കയറിയ മോഷ്ടാവ് ആദ്യം കാഷ് കൗണ്ടറിൽ നിന്ന് പണമെടുത്തു. വിലയേറിയ സാധനങ്ങളും മോഷ്ടിച്ചു. പിന്നീടായിരുന്നു നൃത്തം. തുണി ഉപയോഗിച്ച് മറച്ചിരിക്കുന്നതിനാൽ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല.
Thief started dancing inside the shop after stealing from a hardware shop in Chandauli, Uttar Pradesh.
Did he loot a big amount or did his phone rang? 🤔 pic.twitter.com/mBKQPKiWWu
— I Love Siliguri (@ILoveSiliguri) April 19, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക