ഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ത്യയിലെത്തി. ഇന്ത്യയിലെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. നാളെയാണ് നിർണായക കൂടിക്കാഴ്ച നടക്കുക. യുക്രെയ്ൻ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
ഇന്ന് രാവിലെയോടെ അഹമ്മദാബാദിൽ എത്തിയ ബോറിസ് ജോൺസൺ നേരെ സബർമതി ആശ്രത്തിലേക്കാണ് പോയത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ആശ്രമത്തിൽ മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങൾ സന്ദർശിച്ച ജോൺസൺ ചർക്കയിൽ നൂൽ നൂൽക്കുകയും ചെയ്തു.
ആശ്രമത്തിലുള്ള രണ്ട് സ്ത്രീകൾ അദ്ദേഹത്തെ ചർക്ക ഉപയോഗിക്കാൻ പഠിപ്പിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ശ്രദ്ധയോടെ എല്ലാം കേട്ടിരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെയും വീഡിയോയിൽ കാണാം.
#WATCH | Prime Minister of the United Kingdom Boris Johnson visits Sabarmati Ashram, tries his hands on 'charkha' pic.twitter.com/6RTCpyce3k
— ANI (@ANI) April 21, 2022
“സബർമതി ആശ്രമത്തിൽ വരാൻ കഴിഞ്ഞത് മഹത്തായ ഒരു ഭാഗ്യമാണ്, ലോകത്തെ മികച്ചതാക്കി മാറ്റാൻ മഹാത്മാ ഗാന്ധി സത്യത്തിന്റെയും അഹിംസയുടെയും ലളിതമായ തത്വങ്ങൾ എങ്ങനെ സമാഹരിച്ചുവെന്ന് മനസിലാക്കാൻ കഴിഞ്ഞു,” സന്ദർശക പുസ്തകത്തിൽ ജോൺസൺ എഴുതി.
ഇന്ത്യൻ സ്വാതന്ത്ര്യത്തെ പിന്തുണച്ചിരുന്ന ബ്രിട്ടീഷ് അനുഭാവിയും മഹാത്മാഗാന്ധിയുടെ ശിഷ്യനുമായിരുന്ന മഡലീൻ സ്ലേഡ് എഴുതിയ ‘ദി സ്പിരിറ്റ്സ് പിൽഗ്രിമേജ്’ എന്ന പുസ്തകം ബോറിസ് ജോൺസന് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക