കഴക്കൂട്ടം: കാരിച്ചാറയിൽ കെ റെയില്‍ പ്രതിഷേധക്കാരെ മനപൂര്‍വം ചവിട്ടി വീഴ്ത്തിയിട്ടില്ലെന്ന് മംഗലപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍.
പൊലീസ് സംയമനത്തോടെയാണ് പ്രവര്‍ത്തിച്ചത്. കെ റെയില്‍ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കാനാണ് ശ്രമിച്ചത്. ചവിട്ടിയ ദൃശ്യങ്ങളുണ്ടെങ്കില്‍ പരിശോധിക്കാമെന്നും മംഗലപുരം സി.ഐ സജീഷ് പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ സര്‍വേ പുനരാരംഭിച്ചു. കഴക്കൂട്ടം കരിച്ചാറയില്‍ സര്‍വേയ്ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു.
ഇഫ്താറിന് പാര്‍ട്ടി വിലക്കില്ല; ഇഫ്താറിന്റെ അര്ഥമറിയാത്തവര് പുലമ്പുമ്പോള്‍ എന്ത് പറയാനെന്ന് വി.ഡി.സതീശന്
പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ബലം പ്രയോഗിച്ചു. നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥന്ചവിട്ടിവീഴ്ത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്ത്തകന് പറഞ്ഞു
. പ്രതിഷേധക്കാര്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. കടുത്ത എതിര്‍പ്പിനൊടുവില്‍ കഴക്കൂട്ടത്തെ സര്‍വേ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക