പാലക്കാട്: പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൻ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നാല് പേർ കസ്റ്റഡിയിലെന്ന് സൂചന.
കൊലയാളി സംഘത്തിന് വാഹനം നൽകിയ നാല് പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
കേസിൽ കൊലയാളികൾക്ക് സഹായം ചെയ്തവരും സംരക്ഷണമൊരുക്കിയവരും ഗൂഢാലോചനയിൽ പങ്കെടുത്തവരുമായി 12 പ്രതികളുണ്ടാകുമെന്നാണ് അന്വേഷണസംഘം നൽകുന്ന ഏകദേശ സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക