മേടം രാശി; മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ യഥാർത്ഥ കഴിവ് പ്രകടിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് വെറും വാക്കുകൾ കൊണ്ടല്ല, പ്രവൃത്തികൾ കൊണ്ട് ചെയ്യാൻ ശ്രമിക്കുക. ചില ആളുകൾ നിങ്ങളെക്കുറിച്ച് പരദൂഷണം പറയുന്നത് അവസാനിപ്പിച്ചേക്കും. അത്തരം കാര്യങ്ങൾ അവഗണിക്കാൻ നിങ്ങളും ശ്രമിക്കണം. എപ്പോഴും ശ്രദ്ധയോടെ ഇരിക്കുക. ഭാഗ്യ ചിഹ്നം – മധുര നാരങ്ങ
ഇടവം രാശി; ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: വളരെക്കാലമായി അടക്കി വച്ചിരുന്ന നിങ്ങളുടെ ആഗ്രഹം ഇപ്പോൾ വീണ്ടും ഉയർന്നു വന്നേക്കാം. വീട്ടിലെ ചില പ്രശ്നങ്ങൾ നിങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കാനിടയുണ്ട്. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധത്തിന് സമീപകാലത്തെ നിങ്ങളുടെ തന്നെ ചില പെരുമാറ്റങ്ങൾ കാരണം വിള്ളലുണ്ടാകാനിടയുണ്ട്. ഭാഗ്യചിഹ്നം – ഒരു കുരുവി
മിഥുനം രാശി- മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ഒരു അപ്രതീക്ഷിത അവസരം നിങ്ങളെ തേടിയെത്തും. നിങ്ങൾ ചെയ്യേണ്ട ജോലികൾ വിജയകരമായി പൂർത്തിയാക്കാൻ ശ്രമിക്കുന്ന ദിവസമാണെങ്കിലും നിയമപരമായ ചില അന്വേഷണങ്ങൾ ജോലി തടസ്സപ്പെടുത്തിയേക്കാം. ഭാഗ്യചിഹ്നം – വിഷത്തവള
കർക്കിടകം രാശി; ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ശ്രദ്ധയോടെയുള്ള ചില പ്രവർത്തനങ്ങൾ പ്രതിസന്ധികൾ ഒഴിവാക്കിയേക്കാം. വൈകാരികമായി പൊട്ടിത്തെറിക്കേണ്ട അവസരങ്ങളുണ്ടായാലും അത് നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുക. അപ്രതീക്ഷിതമായി ഒരു അതിഥി എത്താൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം – മയിൽ
ചിങ്ങം രാശി; ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: പുതിയ ചില കാര്യങ്ങളെക്കുറിച്ചുള്ള ഭയം നിങ്ങളിൽ ഉണ്ടാകാനിടയുണ്ട്. എന്നാൽ ആ ഭയം നിങ്ങൾക്ക് മാറ്റിനിർത്താൻ കഴിയും. അതുവഴി വിജയകരമായി പ്രവർത്തിക്കാനും കഴിഞ്ഞേക്കും. ഭാഗ്യചിഹ്നം – ആമ്പൽപ്പൂക്കൾ
കന്നി രാശി; ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ശരിയായ പാതയിലാണ് മുന്നേറുന്നത്. അതിനാൽ സ്വയം സംശയം തോന്നേണ്ടതില്ല. ആത്മവിശ്വാസവും പുതിയ ആശയങ്ങളും അടിയന്തിരമായി ആവശ്യമായി വന്നേക്കാം. ഒരു ചെറിയ യാത്ര ഉടൻ നടത്തേണ്ടി വരും. ഭാഗ്യചിഹ്നം – മിഠായി പെട്ടി
തുലാം രാശി: സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഈയിടെ കണ്ടുമുട്ടിയ ആരോടെങ്കിലും ആകർഷണീയത തോന്നിയേക്കാം. എന്നാൽ അവരെ എങ്ങനെ വീണ്ടും സമീപിക്കണമെന്ന കാര്യത്തിൽ ആശങ്കയുണ്ടാകും. പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെങ്കിൽ ആഗ്രഹിച്ച ഫലങ്ങൾ നേടുന്നതിന് അൽപ്പം കൂടി കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഭാഗ്യചിഹ്നം – വെള്ളി മോതിരം
വൃശ്ചിക രാശി; ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഒരുപാട് പരിശ്രമങ്ങൾക്ക് ശേഷം മനസ്സമാധാനം നേടിയെടുക്കും. ഇതേ കാരണത്താൽ മറ്റുള്ളവർ നിങ്ങളെ തന്നെ ശ്രദ്ധിക്കാനുമിടയുണ്ട്. ആരെയെങ്കിലും ചില കാര്യങ്ങൾ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിനുള്ള നല്ല സമയമാണിത്. ഭാഗ്യചിഹ്നം – സ്വർണ്ണ വള
പരീക്ഷയിൽ ഉന്നത വിജയം നേടും; കഠിനാധ്വാനം ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടം: ഈ തീയതികളിൽ ജനിച്ചവർ ശ്രദ്ധിക്കൂ
ധനു രാശി; നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ നെഞ്ചിൽ നിന്ന് ഒരു വലിയ ഭാരം ഇറക്കി വയ്ക്കാൻ സാധിക്കും. മനസ്സിന്ആശ്വാസം ലഭിക്കും. പുതിയ കാര്യങ്ങൾ തിരഞ്ഞെടുക്കാനുള്ള ഏറ്റവും മികച്ച സമയമാണിത്. അത് നിങ്ങളെ തിരക്കിലാക്കാനും സാധ്യതയുണ്ട്. കുട്ടികൾ നൽകുന്ന ഉപദേശം ഇന്നത്തെ ദിവസംനിങ്ങൾ ശ്രദ്ധിക്കണം. ഭാഗ്യചിഹ്നം – ക്വാർട്സ്
മകരം രാശി; ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ദിവസാവസാനത്തോടെ പൂർത്തിയാക്കേണ്ട നിരവധി ജോലികൾ ചെയ്ത് തീർക്കേണ്ടി വരും. എന്നാൽ അവ മുൻഗണനാടിസ്ഥാനത്തിൽ ചെയ്യാൻ ശ്രമിക്കുക. ഭാഗ്യചിഹ്നം – മിഞ്ചി
കുംഭം രാശി; ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്താൻ ശ്രമിക്കുക. അതിന് മുൻഗണന നൽകുക. ചില കാര്യങ്ങൾ നീട്ടിവെക്കുന്ന ശീലം പിന്നീട് പ്രതികൂലമായി ബാധിച്ചേക്കാം. ഭാഗ്യചിഹ്നം- സെലനൈറ്റ് ക്രിസ്റ്റൽ
മീനം രാശി; ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: വളരെക്കാലമായി കാണാൻ ആഗ്രഹിച്ചിരുന്നയാളെ കണ്ടുമുട്ടുമ്പോൾ ഹൃദയം തുറന്ന് സംസാരിക്കുക. മുൻകാല പ്രശ്നങ്ങൾ പരിഹരിക്കുക. ഭാഗ്യചിഹ്നം – ചെമ്പരത്തിപ്പൂവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക