മലയാളികളുടെ പ്രിയതാരം ശോഭന മമ്മൂട്ടിയെ കാണാന്‍ എത്തിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെ പുതിയ ചിത്രം സിബിഐ 5 ദി ബ്രെയിനിന്റെ സെറ്റിലെത്തിയാണ് ശോഭന മമ്മൂട്ടിയെ കണ്ടത്.
സെറ്റിലെത്തിയ ശോഭന മമ്മൂട്ടിയും സംവിധായകന് കെ. മധുവും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയുമായും സംസാരിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കൊപ്പം ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്ത ശേഷമായിരുന്നു ശോഭന മടങ്ങിയത്.
ഇതിന്റെ വീഡിയോ മമ്മൂട്ടി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ‘വെന്‍ നാഗവല്ലി മെറ്റ് സേതുരാമയ്യര്‍’ എന്നാണ് മമ്മൂട്ടി വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
മമ്മൂട്ടിയും ശോഭനയും ഒന്നിച്ചഭിനയിച്ച കമല്‍ ചിത്രം മഴയെത്തും മുമ്പേയിലെ ‘എന്തിന് വേറൊരു സൂര്യോദയം’ എന്ന പാട്ടിന്റെ മ്യൂസിക്കോടെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
നിരവധി പേരാണ് മമ്മൂട്ടിയുടെ വീഡിയോയ്ക്ക് ലൈക്ക് ചെയ്ത് എത്തിയിരിക്കുന്നത്. സൗബിന് ഷാഹിര്‍ അടക്കമുള്ള താരങ്ങള്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.
അതേസമയം, എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ മമ്മൂട്ടി- കെ. മധു കൂട്ടുകെട്ടിലൊരുങ്ങുന്ന സി.ബി.ഐ 5ന്റെ റിലീസിന് കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം മെയ് ഒന്നിന് തീയറ്ററുകളില്‍ എത്തും.
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മുകേഷ്, സായികുമാര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്, സൗബിന് ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോന് തുടങ്ങി വന്‍ താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക