മെഴ്സിഡസ് ബെൻസ് അതിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് സ്പോർട് യൂട്ടിലിറ്റി വാഹനം പുറത്തിറക്കി.
പുതിയ മെഴ്സിഡസ് ബെന്‍സ് ഇക്യുഎസ് ഇലക്ട്രിക് എസ്യുവി ഔദ്യോഗികമായി വെളിപ്പെടുത്തിയതായും ഇത് ഇപ്പോൾ കമ്പനിയുടെ ആഗോള പോർട്ട്ഫോളിയോയിലെ മുൻനിര ഇവി ആണ് എന്നും ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇക്യുഎസ് ഇലക്ട്രിക് എസ്യുവി മെഴ്സിഡസ്-ബെൻസിന്റെ സമർപ്പിത ഇലക്ട്രിക് വെഹിക്കിൾ ആർക്കിടെക്ചർ (EVA) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
അത് ഇക്യുഎസ്, ഇക്യുഇ സെഡാനുകൾക്ക് അടിസ്ഥാനമേകുന്നു. പുതിയ മെഴ്സിഡസ് ബെന്‍സ് EQS ഇലക്ട്രിക് എസ്യുവി ബിഎംഡബ്ല്യു iX, ഔഡി ഇ ട്രോണ്‍, ജഗ്വാര്‍ ഐ പേസ് മുതലായവയ്ക്ക് എതിരാളിയാകും.
ഡിസൈനിന്റെ കാര്യത്തിൽ, മെഴ്സിഡസ്-ബെൻസ് ഇക്യുഎസ് എസ്യുവിക്ക് പരിചിതമായ മെഴ്സിഡസ്-ഇക്യു സ്വഭാവങ്ങളുണ്ട്. മാത്രമല്ല ഇക്യുഎസ് ലക്ഷ്വറി സെഡാനിൽ നിന്ന് സ്റ്റൈലിംഗ് ഘടകങ്ങൾ കടമെടുക്കുകയും ചെയ്യുന്നു.
മാരുതി സുസുക്കി XL6 ഏപ്രിൽ 21-ന് വിപണിയില്‍; കിയ കാരന്‍സ്, മഹീന്ദ്ര മരാസോ, മാരുതി എര്‍ട്ടിഗ തുടങ്ങിയവര്‍ക്ക് എതിരാളി
മുൻവശത്ത്, കോണീയ എൽഇഡി ഹെഡ്ലാമ്പുകളാൽ ചുറ്റപ്പെട്ട ഒരു അടഞ്ഞ യൂണിറ്റായ ബ്ലാക്ക്ഡ്-ഔട്ട് ഗ്രിൽ ലഭിക്കുന്നു. ഹെഡ്ലാമ്പുകൾ ഒരു തിരശ്ചീന എൽഇഡി ലൈറ്റ് ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു.
ഇതിന് ഒരു ചരിഞ്ഞ സിലൗറ്റ് ഉണ്ട്, മൾട്ടി-സ്പോക്ക് അലോയ് വീലുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ഓപ്ഷണൽ പനോരമിക് സൺറൂഫ് എന്നിവയും ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക