ലോകത്താകെ തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒടിടി പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ലിക്സ്. തുടക്കം മുതൽ തന്നെ ഏറ്റവും മുൻനിരയിൽ തന്നെ ഇടം നേടാനും ധാരാളം ഉപഭോക്താക്കളെ നേടിയെടുക്കാനും നെറ്റ്ഫ്ലിക്സിന് സാധിച്ചിട്ടുണ്ട്. എന്നാൽ വലിയ തിരിച്ചടിയാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സ് നേരിടുന്നത്.
ആഗോളതലത്തിൽ നെറ്റ്ഫ്ലിക്സിന് ഇപ്പോൾ നഷ്ടമായിരിക്കുന്നത് രണ്ട് ലക്ഷത്തോളം ഉപഭോക്താക്കളെയാണ്. വളരെ വലിയ ഇടിവാണ് നേരിട്ടിരിക്കുന്നത്. ഇതോടെ പ്ലാറ്റ്ഫോമിൽ പല മാറ്റങ്ങളും കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ് നെറ്റ്ഫ്ലിക്സ്. അക്കൗണ്ട് പങ്ക് വയ്ക്കുന്നതും പാസ് വേഡ് പങ്ക് വക്കുന്നതും കർശനമായി നിയന്ത്രിക്കാനാണ് സാധ്യത. പാസ് വേഡ് മറ്റുള്ളവരുമായി പങ്ക് വെക്കുന്നതിന് ഒരു നിശ്ചിത തുക ഈടാക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് നേരത്തേ റിപ്പോർട്ട് ഉണ്ടായിരുന്നു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; സയ്യിദ് അഖ്തര്‍ മിര്‍സ ജൂറി ചെയര്മാന്
നിലവിൽ പ്രീമിയം നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന് 649 രൂപയാണ് ഇന്ത്യയിലെ വില. ഒരേ സമയം നാല് പേർക്കാണ് സാധാരണയായി ഇതനുവദിക്കുക. എന്നാൽ ഇക്കാര്യത്തിൽ ഇനി മാറ്റം വന്നേക്കും. ചിലി, കോസ്റ്ററിക, പെറു എന്നിവിടങ്ങളിൽ നെറ്റ്ഫ്ലിക്സ് പാസ് വേഡ് പങ്ക് വെക്കുന്നത് നിയന്ത്രിക്കുന്ന സംവിധാനം നിലവിൽ പരീക്ഷിച്ച് വരുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക