സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തോട് കഴിഞ്ഞ ദിവസം പഞ്ചാബ് പരാജയപ്പെട്ടിരുന്നു. ഈ പരാജയത്തോടെ പഞ്ചാബിന്റെ സെമി ഫൈനൽ യോഗ്യത അവസാനിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ പഞ്ചാബിന് വിജയം നേടാനായിരിക്കുകയാണ്.
നിരക്കുകൾ വർധിപ്പിച്ചു, ജിയോയെ ഉപേക്ഷിച്ചത് 36 ലക്ഷം വരിക്കാർ
എതിരില്ലാത്ത ഒരു ഗോളിനാണ് പഞ്ചാബ് മേഘാലയയെ പരാജയപ്പെടുത്തിയത്. ഇതോടെ ആറ് പോയിൻറോടെ പഞ്ചാബ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നേരത്തെ തന്നെ ഗ്രൂപ്പ് എയിൽ നിന്ന് കേരളവും പശ്ചിമ ബംഗാളും സെമി ഫൈനൽ യോഗ്യത ഉറപ്പിച്ചിരുന്നു. നാല് പോയിൻറോടെ മേഘാലയ നാലാം സ്ഥാനത്തും രാജസ്ഥാൻ അഞ്ചാം സ്ഥാനത്തുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക