അന്യായതടങ്കലിൽ വച്ച് ഭീക്ഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന പരാതിയിൽ എഎ റഹീം എംപിക്ക് അറസ്റ്റ് വാറണ്ട്. എസ്.എഫ്.ഐ നടത്തിയ സമരത്തിനിടെ അന്യായതടങ്കലിൽ വച്ച് ഭീക്ഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നാണ് പരാതി. കേസിൽ റഹീം ഉൾപ്പെടെ 12 പേരാണ് പ്രതികൾ.
പ്രിയപ്പെട്ടവരെ ഒന്ന് ചേർത്ത് പിടിക്കൂ; അറിയുമോ ആലിംഗനത്തിന്റെ ഗുണങ്ങൾ
കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സർവീസസ് മേധാവിയും പ്രൊഫസറുമായ വിജയലക്ഷ്മിയാണ് പരാതി നൽകിയിരിക്കുന്നത്. ഇതേ തുടർന്ന് നേരിട്ട് ഹാജരാകുവാൻ കോടതി നിർദേശം നൽകിയെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക