മാറിക്കൊണ്ടിരിക്കുന്ന ഊഷ്മാവ്, ഈര്‍പ്പം എന്നിവയുടെ അളവിനെ നേരിടാന്‍ ശരീരത്തെ സഹായിക്കുന്നതില്‍ ചെറിയ ഭക്ഷണ മാറ്റങ്ങള്‍ വളരെയേറെ സ്വാധീനം ചെലുത്തുന്നുണ്ട് എന്നത് അറിയാമായിരിക്കുമല്ലോ.
ശരീരത്തെ തണുപ്പിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒന്നാണ് തൈര്. നല്ല ബാക്ടീരിയകളുടെ മികച്ച ഉറവിടമാണ് തൈര് എന്ന് തന്നെ പറയാം. ദഹനത്തെ വളരെയധികം സഹായിക്കുന്നുമുണ്ടിത്.
സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ ഉത്തമമായത് ആയുർവേദം..
എന്നാൽ എല്ലാ ഭക്ഷണങ്ങളെയും പോലെ തന്നെ തൈര് കഴിക്കുന്നതിനും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. രാത്രിയില്‍ ഇത് കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് സാധാരണയായി പറയാറുള്ളത്. രാത്രിയിൽ തൈര് കഴിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. പ്രത്യേകിച്ചും ജലദോഷമോ ചുമയോ ഉണ്ടെങ്കിൽ. തൈര് കഴിക്കുന്നത് കഫക്കെട്ടിന് ഇടവരുത്തുമെന്നാണ് വിലയിരുത്തുന്നത്. ഇനി തൈര് കഴിക്കണം എന്നുണ്ടെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കണം.
കറിവേപ്പില കളയാനുള്ളതല്ല, പല രോഗങ്ങൾക്കും മികച്ച ഒറ്റമൂലി
പകല്‍ സമയത്ത് കഴിക്കുകയാണെങ്കില്‍ അത് പഞ്ചസാര കൂടാതെയും രാത്രിയില്‍ തൈര് കഴിക്കുമ്പോൾ പഞ്ചസാരയോ കുറച്ച് കുരുമുളകോ ചേര്‍ത്തും കഴിക്കുവാൻ ശ്രദ്ധിക്കുക. പൊണ്ണത്തടി, കഫക്കെട്ട്, രക്തസ്രാവം, കോശജ്വലനം എന്നിവയുള്ളവര്‍ തൈര് ഒഴിവാക്കുന്നതാണ് നല്ലത്.
കല്ലുപ്പ്, കുരുമുളക്, ജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ചതച്ച് ചേര്‍ത്ത മോര് സ്ഥിരമായി കഴിക്കാമെങ്കിലും ദിവസവും തൈര് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക