ഫോണിന് ചെറിയ ഒരു പ്രശ്നം വന്നാൽ തന്നെ നമുക്ക് ടെൻഷൻ ആണ്. അല്ലേ..? ഇനി ഐ ഫോൺ ആണെങ്കിലോ.. സമാധാനം പോയെന്ന് തന്നെ പറയാം. എന്നാൽ ഇനി അത്തരത്തിലൊരു ടെൻഷൻ വേണ്ട. ഇനി ഐ ഫോൺ നമുക്ക് വീട്ടിൽ നിന്ന് തന്നെ ശരിയാക്കുവാൻ സാധിക്കും.
ബാറ്ററി കേടുവരികയോ, സ്ക്രീൻ പൊട്ടുകയോ അങ്ങനെ എന്തുമാകട്ടെ, വീട്ടിലിരുന്ന് തന്നെ ഇനി പരിഹരിക്കാവുന്നതാണ്. ഇതിനായി സെൽഫ് സർവീസ് റിപയർ പ്രോഗാമുമായി ആപ്പിൾ മുന്നോട്ട് വന്നിരിക്കുകയാണ്.
തരംഗമാകാൻ വണ്‍പ്ലസ്, ഉടൻ വിപണിയിലെത്താനൊരുങ്ങി വണ്‍പ്ലസ് എയിസ്
നൂറ് ശതമാനം ഒറിജിനലായ പാർട്സ് ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായാണ് ആപ്പിൾ പുതിയ സംവിധാനം ഒരുക്കുന്നത്. ഇനി സേവനങ്ങളെല്ലാം സെൽഫ് സർവീസ് റിപ്പയർ സ്റ്റോർ വെബ്സൈറ്റിലൂടെയാകും ലഭ്യമാകുക. ഇപ്പോൾ അമേരിക്കയിൽ മാത്രമാണ് ഇത് ലഭ്യമാകുന്നത്.
കണ്ണിനു ചുറ്റുമുള്ള കറുപ്പ് വിഷമിപ്പിക്കുന്നോ…? പുതിനയിലയിൽ പരിഹാരമുണ്ട്
റിപ്പയറിനായുള്ള എല്ലാ ടൂൾസും റിപ്പയർ മാനുവലും ഇവർ തന്നെ ലഭ്യമാക്കും. ഐഫോൺ 12, ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ്, ഐഫോൺ 13, ഐഫോൺ 13 എന്നിങ്ങനെയുള്ള വിവിധ ഐ ഫോൺ പതിപ്പുകൾക്ക് പ്രത്യേകം ടൂൾ കിറ്റുകളുണ്ടാകും. വൈകാതെ തന്നെ മറ്റുള്ള രാജ്യങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുവാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക