പ്രോസ്റ്റേറ്റ് കാൻസറുമായി ബന്ധപ്പെട്ട മൂത്ര ബാക്ടീരിയകളെ തിരിച്ചറിഞ്ഞതായി ശാസ്ത്രജ്ഞർ. ഈ ഗവേഷണം അപകടകരമായ മുഴകൾ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള പുതിയ വഴികൾ നൽകിയേക്കാമെന്നും പഠനത്തിൽ പറയുന്നു.
അണുബാധ നീക്കം ചെയ്യുന്നത് ട്യൂമറുകൾ തടയാനാകുമോ എന്നറിയാൻ കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുവെന്ന് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
മറ്റ് അർബുദങ്ങളുടെ വികാസത്തിൽ ബാക്ടീരിയ അണുബാധയ്ക്ക് ഒരു പങ്കുണ്ട്. എച്ച്. പൈലോറി എന്ന ബാക്ടീരിയ ഉദര അർബുദത്തിന് കാരണമാകുന്നതായി ഗവേഷകർ പറയുന്നു.
പ്രോസ്റ്റേറ്റ് കാൻസർ ഉള്ളവരും അല്ലാത്തവരുമായ 600-ലധികം രോഗികളെ ഗവേഷകർ നിരീക്ഷിച്ചു. മൂത്ര ബാക്ടീരിയ പരിശോധന എത്രത്തോളം ഉപയോഗപ്രദമാണെന്ന് ഗവേഷണത്തിൽ വിലയിരുത്തി. യൂറോപ്യൻ യൂറോളജി ഓങ്കോളജി ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.
പുരുഷന്മാരിൽ നിന്നുള്ള മൂത്രത്തിലും ടിഷ്യു സാമ്പിളുകളിലും സാധാരണമായ അഞ്ച് തരം ബാക്ടീരിയകളെ അവർ തിരിച്ചറിഞ്ഞു. ഓക്സിജൻ ഇല്ലാതെ വളരാൻ കഴിയുന്ന തരത്തിലുള്ള ബാക്ടീരിയകളായിരുന്നു എല്ലാമെന്നും ഗവേഷകർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക